2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

മാ

എനിക്ക് മുന്‍പില്‍
ഇപ്പൊഴുമൊരില വീണു ..!!

അതിന്റെ  നിറം
എന്റെ മുഖം പോലെ വിളറിവെളുത്ത്....
ഞരമ്പുകള്‍
എന്റെ കൈകള്‍ പോലെ നീലിച്ച്.....!!

പുഴുക്കുത്തുകള്‍
പരിഹാസച്ചിരി കൊത്തിക്കീറിയ
നെഞ്ചിന്‍ കൂടുപോലെ ....!!

പൊടി പറക്കുന്നൊരു
ജീവിതപ്പെരുവഴിയാണിത്‌ !
തണല്‍ കത്തുന്ന
കനല്‍ മരം പൂക്കുന്ന ഇടവഴി !!

ഊറി വരുന്ന
ഉറവകള്‍ക്ക് മേല്‍
കല്‍ക്കൂന കൂട്ടരുത് !!

നമുക്കൊരിക്കല്‍
ദാഹിക്കും ......!!
ഈച്ചകളെ ഭക്ഷിക്കാനാവില്ല ...
രക്തം കുടിക്കാനും..!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ