2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

നഗരഹൃദയത്തിലെ ഘടികാരങ്ങള്‍ആണ്ടുവൃത്തങ്ങളുടെ 
ആരവ്യാസങ്ങള്‍ അളന്നു മുറിച്ചു 
അതിജീവനത്തിന്റെ പാത
പുണരുന്ന കൌമാരങ്ങള്‍

മാസാദ്യം പൂര്‍ണ ചന്ദ്രനായൊടുവില്‍
തേഞ്ഞു തീരുന്ന യൌവനങ്ങള്‍

തിടുക്കപ്പെട്ടു വാരാന്ത്യം
കൈപ്പിടിയോലുതക്കാനോടുന്ന
ജീവിതങ്ങള്‍

പുലരിയറിയാതെ സന്ധ്യയെ
പുല്‍കുന്ന വിദ്യാലയങ്ങള്‍

മൌഡ്യമായ്
പുകച്ചു തീര്‍ക്കപ്പെടുന്ന മണിക്കൂറുകള്‍

കാത്തിരിപ്പിന്‍റെ കാലോച്ചയെണ്ണുന്ന
നിമിഷങ്ങളും

ഒരു നൊടിയിടയില്‍ ആര്‍ത്തനാദമായ്
കുരുങ്ങിപ്പിടഞ്ഞു തീരുന്ന ജന്മങ്ങള്‍

നരച്ച കണ്‍പീലികള്‍ക്കിടയില്‍ ഒഴുകിമായുന്ന
ഇന്നലെകളും
എന്നത്തെയും പോലെയിന്നും
നഗരം ചലിക്കുമ്പോള്‍
നിലയ്ക്കാതെ തുടിക്കുന്നു
നഗര ഹൃദയത്തിലെ ഘടികാരങ്ങള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ