ഈറന്‍ നിലാവത്തു മുകിലിന്റെ മറപറ്റി
ഒരുമാത്രയാര്‍ദ്രമായ് പുല്‍കാന്‍
ഇനിയില്ല ജന്മങ്ങളൊന്നും
ഏഴാണ്ജന്മങ്ങളെങ്കില്‍
നക്ഷത്രമായി ജനിച്ചിരുന്നു
നാഗമാണിക്യമായി പുനര്‍ജനിച്ചു
വനജ്യോത്സ്ന യായി ,ഞാന്‍
വാക്കായി ,വനമായി
വാനമിരുളുന്ന തീരമായി പരിണമിച്ചു .....
മൃതി സ്പര്‍ശമേല്ക്കാതെയാറുപിറവികള്‍
ആരുമറിയാതലിഞ്ഞുപോയി
മണ്ണോടു മണ്ണായി മാറിടും മുന്‍പേന്നെ
മനസിന്‍റെമാറിലായ്
മൌനമായ് മറവു ചെയ്തീടുക
ചിന്തയില്‍ വിരിയുന്ന
സൌരഭ്യ സാഗര സാരമായ് വീണ്ടും പിറന്നീടുവാന്‍ ....
മഴപോലെ കാക്കുക മൊഴികളില്‍
വിരിയുന്ന കവിതയായ്
കാലങ്ങള്‍ താണ്ടീടുവാന്‍
പുഴ പോലെ കാക്കുക മിഴികളില്‍ തോരാതെ
പിരിയാതെ പുണ്യമായ് ചെര്‍ന്നീടുവാന്‍ !!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ