2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

സോറി

ശെരിയാണ്  നീ  പറഞ്ഞത് !!!
നിശബ്ദമായ മുറിയായിരുന്നിത്,
ഞാനാകാശത്തെ വിളിച്ചതായിരുന്നു ,
ചിറകുള്ള കുതിരകളും 
മഴയും പുഴയും 
വേരോടെ വൃക്ഷങ്ങളും ....

വൃത്തിയുമുണ്ടായിരുന്നു ...
 അക്ഷരങ്ങളെല്ലാം 
മണ്ണിലും മഞ്ഞിലും ഒളിച്ചിരുന്നു 
എന്നെ കളിയാക്കി ചിരിച്ചു
കളിമണ്ണ്‍ കുഴച്ചുണ്ടാക്കിയ
കരിമുകിലിനെ കണ്ടില്ലേ  നീ ?


അലോസരമാകാതെ മടങ്ങാം ..
പക്ഷെ  എന്റെയീ ലോകം 
നിന്നെ അലട്ടി ക്കൊണ്ടെയിരിക്കും..
ഒരു നോട്ടത്തില്‍ കരിഞ്ഞു പോകാന്‍ 
മനസൊരു കടലാസു തുണ്ടല്ലല്ലോ!!!!


അല്ലെങ്കിലും ഞാനൊന്നും 
മിണ്ടുന്നില്ലല്ലോ ....
ഇവരുടെ കലപിലകള്‍ ...
ഒരു  ചുവര്‍ ചിത്രം പോലെ 
മനോഹരമല്ലേ ???

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ