മറന്നതല്ല ,മരിച്ചതാണ്
മരിച്ചാല്‍ അഴുകണം
എന്നിട്ടുമെന്തേ ചിലര്‍
സുഗന്ധം പരത്തിയിങ്ങനെ ?
പണ്ടൊക്കെ മണ്‍കൂനകളായി
തിരിച്ചറിയപ്പെട്ടിരുന്നു
ചില സങ്കടങ്ങളെങ്കിലും .....
എല്ലാം ഒരേപോലെ
കാണപ്പെടുകയാണിപ്പോള്‍
മാര്‍ബി ള്‍ കല്ലുകളില്‍ കൊത്തി മിനുക്കി
കടും നിറത്തില്‍
പൂന്തോട്ടങ്ങളെ നനച്ചു
നിര്‍ത്തും ചിലര്‍
പൊഴിഞ്ഞൊരു വസന്തമുണ്ട്
പിന്നിലെന്ന് ഊഹിക്കാന്‍
പോലും കഴിയാതെ
മഴയെന്ന് വരുത്തി തീര്‍ത്തു
പെയ്തുകൊണ്ടേയിരിക്കുമ്പോള്‍
കണ്ണിലേക്കൊന്നു നോക്കിയാല്‍
മണല്‍ക്കൂനകള്‍ കാണാം
ഒന്നിനും കഴിഞ്ഞില്ലെങ്കില്‍
മുന്നിലെക്കൊരു പൂക്കൂട
നീക്കി വയ്ക്കും ....
നിറയെ മുത്തുള്ളത്
മഞ്ഞു തുള്ളികള്‍ പോലെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ