നെറ്റിമേലല്ല
ഹൃദയത്തില്‍
വേണമൊരു മൂന്നാം കണ്ണ്
ഒന്നുകൂടി നോക്കു
അവനിലൊരു മുള്‍മുടി
അവളുടെ വിയര്‍പ്പിന്
രക്ത ഗന്ധം
ഗദ്സമെനിയില്‍ തന്നെ
തുടരുമ്പോഴും
ചിലരൊക്കെ കാഴ്ചയില്‍
താബോര്‍ മലയിലാണ്
ചോര തുളുമ്പുന്ന
കല്‍ത്തളങ്ങളിലാണ്
കൈലാസം
കയറുന്നുവെന്ന് നമുക്കു തോന്നുമ്പോഴും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ