ശാസന കേള്‍ക്കാതെ
അലസമായ് തിരിനാളത്തെ
ചുംബിക്കാ നോരുങ്ങുന്ന
ഈറന്‍ കാറ്റാവണം....
ജനലഴിയില്‍
പടര്‍ന്നു വളരുന്ന മുല്ലവള്ളിയില്‍
പൊട്ടിച്ചിരിച്ചിരിച്ചിറ്റുവീഴുന്ന
മഴത്തുള്ളിയാവണം....
ഡിസംബറിലേക്ക് വിരുന്നു പോയി
ഹരിത നിറമുള്ള സ്വപ്നങ്ങളെ
മഞ്ഞു പെയ്യുന്ന രാവുകള്‍ക്കു നല്‍കി
ഉന്മേഷത്തോടെയുണരുന്ന പുലരിയാവണം..
ഇരുള്‍ വിഴുങ്ങാത്ത...
ഇടിമിന്നലില്‍ കരിയാത്ത ..
ഒറ്റ തിരിയുള്ള
വിളക്കാവണം!!!!
വായിച്ചാല്‍ മടുക്കാത്ത ...
മുഴുമിപ്പിക്കാന്‍ കഴിയാത്ത ....
ഒറ്റ താളുള്ള
ഒരു പുസ്തകമാവണമെനിക്ക് ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ