2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

അവസാനിക്കാതെവീണ്ടുമൊരിക്കല്‍ നാം തനിച്ചാവും !!!
കടമകള്‍ കാലം തെറ്റിയ കണക്കുകള്‍ 
മാത്രമായി അവശേഷിക്കും .

കതിരവനു മുന്‍പേ ഉണരുമ്പോഴും
സായന്തനങ്ങളില്‍ അലസമായി
നടക്കുമ്പോഴും എന്റെ ഓര്‍മകള്‍
നിന്നെ തേടി വരും !!

പതിവുപോലെ ഇടവഴിയില്‍
നിന്നു നാം വേര്‍പിരിയും
അമ്പലനടകളും പള്ളിപ്പടികളും
എതിര്‍ ദിശ യിലാണെങ്കിലും
മണി മുഴക്കങ്ങള്‍
നാം പ്രണയിക്കുകയാണെന്നു
പറഞ്ഞു കൊണ്ടേയിരിക്കും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ