2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

സ്പന്ദനങ്ങള്‍

കാലം ചേക്കേറുമീ സന്ധ്യയില്‍ 
മൃതമാം മഞ്ഞിന്‍ തണുപ്പില്‍ 
രാപ്പാടി മൂളാന്‍ മറന്ന പോയ
 രാഗാര്‍ദ്രമായോരീണം ഞാന്‍ !!

പാരിജാതത്തിന്റെ നെഞ്ചില്‍ 
അഴലിന്‍ കരം പിടിച്ചിരുളാം
 മനം തുരന്നിറ്റിറ്റുവീണു 
നിറമായ്‌ പടര്‍ന്ന നിണമാണ്‌ നീ 

നോവിനും നിര്‍മ്മാല്യ നേരമുണ്ട് 
നനവാര്‍ന്ന പൂക്കാലമെന്ന പോലെ 
പൂജയ്ക്കെടുക്കാത്ത പൂക്കള്‍ നമ്മള്‍
പുണ്യം ചോരാത്ത പൊന്‍താളുകള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ