തിരിച്ചു കിട്ടിയ ഓര്‍മകളില്‍
മുല്ലപ്പൂക്കളുടെ സുഗന്ധവും
മഴയുടെ സംഗീതവും
കൊലുസിന്റെ കിലുക്കവും ചേര്‍ത്ത്
ഉറക്കത്തിന്‍റെ ചൂടില്‍
ഫലിക്കുന്ന സ്വപ്നങ്ങളും
ജീവന്‍റെ സ്വാതന്ത്ര്യവും കുഴച്ച്
എന്‍റെ ആത്മ ധൈര്യവും
കൂട്ടി കുന്നുപോലെ വച്ചിട്ടും
നീ ഇരിക്കുന്ന തട്ട് താണുതന്നെ
എന്‍റെ പ്രാണനും ഒരു നിശ്വാസവും
മാത്രം ബാക്കി ......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ