2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

ചുരുള്‍ നിവരുമ്പോള്‍



കലിംഗ രാജ്യത്തിന്‍റെ 
നഷ്ട ശിഷ്ടങ്ങളില്‍
ആലിംഗ ബദ്ധരായിരു -
കല്‍പ്രതിമകള്‍

വെയിലേറ്റു പൊള്ളിയും
മണല്‍ക്കാറ്റുമൂടിയും
പുലരിയുമിരുളും
ഋതു ഭേദങ്ങളുമറിയാതെയും
ഒന്നിച്ചുരഞ്ഞു പൊടിഞ്ഞു തീരുന്നു നാം

രാജ്യമില്ലാത്ത കുമാരനും
ആഭണരങ്ങളഴിഞ്ഞ കുമാരിയും
പൂക്കള്‍ വിരിയാത്ത രാജ്യവും
കാലം കവരാത്ത പ്രണയവും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ