കവിത വളര്‍ന്നു
കാടാകുന്നു തീ പടരുന്നു
ഞാനുമൊരു മരമായി
കത്തിയമരുന്നു
മത്സ്യങ്ങള്‍ക്കു
ചിറകുമുളയ്ക്കുന്നു
പക്ഷികളില്‍
ചെകിള പൂക്കള്‍ വളരുന്നു
ആകാശം മലര്‍ന്നൊരു
കുട്ടയാവുന്നു
ഭൂമിയതിലൊരു
പന്തുപോലെയുരുളുന്നു
പാതിരാ പൂവുകള്‍
സൂര്യനെ പ്രണയിക്കുന്നു
ചന്ദ്രന്‍ ചുവന്നു തുടുക്കുന്നു
കടലില്‍ മുങ്ങി നിവര്‍ന്നു
കാലം കരിക്കട്ട പോലെ കറുക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ