മൌനം മുളയ്ക്കുന്ന
മഹാമരത്തണലുകളുടെ
ഈറന്‍ തണുപ്പിലെന്‍
ഒഴിവുകാലം
അരുണന്‍ നരപ്പിച്ച
ജീവിത വേനലില്‍ കത്തിക്കരിഞ്ഞോരീ
പുല്‍ മേടുകള്‍
മഞ്ഞില്‍ കുളിച്ചു
പ്രാണനെ പച്ച പുതപ്പിച്ച പുണ്യകാലം
പടിയിറങ്ങിപ്പോയ പ്രണവാക്ഷരങ്ങളെന്‍
നിനവിലും നിഴലിലും പൂത്ത കാലം
മഴ പെയ്തു തോരവേ
ഡാലിയ പൂക്കള്‍ ചിരിക്കുന്ന
നീര്മാതളം പൂക്കുന്ന
മനോജ്ഞകാലം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ