2017, നവംബർ 4, ശനിയാഴ്‌ച

അനന്തരം

ജീവിതത്തെ കൂട്ടുപിടിച്ച്‌
എന്റെ കരംഗ്രഹിച്ചിരിക്കുകയായിരുന്നു പ്രണയം

പ്രണയത്തിന്റെ അദൃശ്യവും ഊഷ്മളവുമായ കൈകളെ സ്വപ്നം കണ്ടിരുന്ന  ഒരു
കാലത്തെക്കുറിച്ച്‌,

അതിന്റെ തീക്ഷ്ണമായ
നോട്ടങ്ങളെ താലോലിച്ചിരുന്ന യാത്രകളെക്കുറിച്ച്‌,

ദൂരെയൊ അടുത്തൊ പ്രണയാതുരമായ ശബ്ദത്തെ പ്രതീക്ഷിച്ചു നിന്നതിനെക്കുറിച്ച്‌,

പരീക്ഷയിൽ ജയിച്ച  ഒരാളുടെ ആത്മവിശ്വാസത്തോടെ  ഞാൻ സംസാരിച്ചുകൊണ്ടിരുന്നു

2017, നവംബർ 2, വ്യാഴാഴ്‌ച

മാജിക്‌ പോട്ട്‌ അഥവാ അക്ഷയപാത്രം

അക്ഷയപാത്രങ്ങളെക്കുറിച്ച്‌,
നിധി വറ്റാത്ത മാജിക്‌ പോട്ടുകളെക്കുറിച്ച്‌,
ധാരാളം കഥകളുണ്ട്‌.

ഒരു പാത്രത്തിനും പേരില്ല,
അല്ലെങ്കിൽ സ്ഥിരമായൊരു പേരിൽ
അവയൊതുങ്ങി നിൽക്കുന്നില്ല.

ഒരു വഴിയാത്രയിൽ,
നിലം കിളയ്ക്കുമ്പോൾ,
വലയെറിയുമ്പോൾ,
വയലുഴുതുമ്പോഴെക്കെയും
അങ്ങനെയൊരു കുംഭം
കിട്ടാനുള്ള സാധ്യത വളരെയധികമാണു.

അങ്ങനെയൊന്ന് ആർക്കെങ്കിലും
കിട്ടിയാൽ
അതിനു സ്വന്തം പേരിടുക,
അഥവാ കിട്ടിയില്ലെങ്കിൽ
അതിന്റെ പേരു
നിങ്ങളെ വിളിച്ചു കൊള്ളുക
ധർമ്മത്തിൽ
വ്യതിയാനങ്ങളേയുണ്ടാവൂ
വ്യത്യാസങ്ങളുണ്ടാവില്ല