അക്ഷയപാത്രങ്ങളെക്കുറിച്ച്,
നിധി വറ്റാത്ത മാജിക് പോട്ടുകളെക്കുറിച്ച്,
ധാരാളം കഥകളുണ്ട്.
ഒരു പാത്രത്തിനും പേരില്ല,
അല്ലെങ്കിൽ സ്ഥിരമായൊരു പേരിൽ
അവയൊതുങ്ങി നിൽക്കുന്നില്ല.
ഒരു വഴിയാത്രയിൽ,
നിലം കിളയ്ക്കുമ്പോൾ,
വലയെറിയുമ്പോൾ,
വയലുഴുതുമ്പോഴെക്കെയും
അങ്ങനെയൊരു കുംഭം
കിട്ടാനുള്ള സാധ്യത വളരെയധികമാണു.
അങ്ങനെയൊന്ന് ആർക്കെങ്കിലും
കിട്ടിയാൽ
അതിനു സ്വന്തം പേരിടുക,
അഥവാ കിട്ടിയില്ലെങ്കിൽ
അതിന്റെ പേരു
നിങ്ങളെ വിളിച്ചു കൊള്ളുക
ധർമ്മത്തിൽ
വ്യതിയാനങ്ങളേയുണ്ടാവൂ
വ്യത്യാസങ്ങളുണ്ടാവില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ