2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

ജനുവരി 18


സങ്കടങ്ങളുടെ കൂട്ടിലേക്ക് 
തിരിച്ചു പറക്കാന്‍ 
പറയരുതെന്ന് 
അവളുടെ നിറഞ്ഞ 
കണ്ണുകള്‍എന്നെ ഓര്‍മിപ്പെടുത്തി


ഇരുളിനെക്കാളേറെ
അവയുടെ തിളക്കത്തെ
 അവള്‍ക്കു ഭയമായിരുന്നു


കനലും കിനാവും ചേര്‍ത്തുവയ്ക്കാന്‍
പഠിക്കുംവരെ
ഭാരങ്ങളും നൊമ്പരങ്ങളും നോവും
പേറിയവ കലഹിക്കുകയും
കരയാന്‍ അനുവാദം ചോദിക്കുകയും
ചെയ്തിരുന്നു

.മൂര്‍ച്ചയുള്ള വാക്കുകളെ മറവിക്ക് കൊടുത്തു
ഒരു ചിരിയില്‍ 

ശാസനയും സ്വാന്ത്വനവുമൊളിപ്പിച്ചു
അവസാനമായി അവളുടെ ചുണ്ടുകള്‍
ഇങ്ങനെ വിതുമ്പി
,''ഇന്ന് ജനുവരി 18 ,
എന്‍റെ കൈയെഴുത്തു പ്രതികളെടുക്കുമ്പോള്‍
നീ എന്നത് ഞാന്‍ എന്ന് തിരുത്തി വായിക്കുക '

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ