തനിച്ചൊരു കൂടു നിര്‍മിക്കാന്‍
ചിറകടിച്ചലയും
പാട്ടുകള്‍ മറക്കും
തീറ്റ തേടി അകലങ്ങളിലേക്ക് പോകും
മടങ്ങി വരാതാകും!
ഓര്‍മകളുടെ ശിഖരത്തില്‍
ഇല്ലാത്ത കൂടിന്‍റെയോരത്തു
മൌനം മാത്രമാവശേഷിക്കും.
അങ്ങനെയാണത്രേ !!!
ദേശാടനക്കിളികള്‍ ജനിക്കുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ