2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

പറഞ്ഞു തീരാതെവാക്കുകളിലൊതുങ്ങാതെ
വരകളില്‍ വിരിയാതെ 
വലിയൊരു കാവായി
നീയുള്ളില്‍ വളരുകയാണ്

മരുഭൂമികളും ഹിമശിഖരങ്ങളും
ഞാന്‍ മറന്നേ പോവുകയാണ്
ചിറകുമുളയ്ക്കുന്നത്
എന്നിലെ നന്മകള്‍ക്കും

ഇലകളില്‍ തണലുറങ്ങുന്നെന്നും
നീര്‍ത്തുള്ളികളില്‍ മനസു
പ്രവര്‍ത്തന നിരതമാകുമെന്നും
പറയാതെയറിഞ്ഞതല്ലേ?

സ്വാതന്ത്ര്യത്തോടെ സത്യത്തിലൂന്നി
ഞാനൊരു യാത്രയിലാണ്
പകരം വെയ്ക്കാനില്ലാതെ നീ
എന്നുമെനിക്കൊരു അത്ഭുതവും !!!!!!!!!!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ