ഇലകളനങ്ങാത്ത നിലാവുള്ള രാത്രിയില്‍
തനിയെ പൊഴിയുന്ന പൂവായി ഞാന്‍
മൃദുവായി മിഴികളടയ്ക്കും .....
പ്രിയമുള്ളവയെ പുണരുന്ന ഉള്‍ക്കാഴ്ചയോടെ !!!
ഞെട്ടറ്റു വീഴുമ്പോള്‍ ജലത്തില്‍
ഇല സൃഷ്ടിക്കുന്ന ആന്ദോളനങ്ങള്‍
നിന്നെ തൊട്ടുവിളിക്കും....
ഞാനോര്‍മയായെന്നു പറയും !!!
ഉദയസൂര്യനോട് അവള്‍ കടം തന്ന
പകലുകളെവിടെയെന്നു നീ ചോദിക്കണം !!!
കഥകള്‍ പൂക്കുന്ന കാടിനോട്
അവളൊരു കാട്ടുതുളസിയായിരുന്നെന്ന് ....
രാത്രി മഴയോട് മടങ്ങി വരില്ലെന്ന്...
നിന്‍റെ മിഴികളോട് മാത്രം
നിറയരുതെന്നും നീ തന്നെ പറയണം !!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ