ഞാന്‍
കേദ്രോ ണ്‍
ആത്മനൊമ്പരങ്ങളുടെ മൂകസാക്ഷി
ഒറ്റിക്കൊടുപ്പിന്‍റെ മൌനസാക്ഷി
പൂമൊട്ടുകള്‍ ചവിട്ടി തേച്ചുമണ്ണിലടക്കി
പെന്‍ഷന്‍ പുഷ്പചക്രമായി പരിണമിച്ചു
മദ്യം പുണ്യദിനങ്ങള്‍ കൈയടക്കി
ഹര്‍ത്താലുകള്‍ ധര്‍മത്തെ ജയിച്ചു
കല്ലറകള്‍
അണിഞ്ഞൊരുങ്ങിയിറങ്ങുമ്പോള്‍
കൂണ് പോലെ
വൃദ്ധ സദനങ്ങള്‍ മുളയ്ക്കുന്നു
ചര്‍ച്ചകള്‍ ഊണ് മേശകളായി
അന്വേഷണങ്ങള്‍ പ്രഹനസങ്ങളും
വിദ്യയും വൈദ്യവും
വില്‍ക്കപ്പെടുമ്പോള്‍
വാര്‍ത്തകള്‍ വെറും
വര്‍ത്തമാനങ്ങളാകുന്നു
വര്‍ത്തമാനങ്ങള്‍ വാര്‍ത്തകളും
അഴിമതി കെട്ടിടങ്ങള്‍ തകര്‍ന്നു
ആത്മാക്കള്‍ ഉയരുന്നു
അവസാന മണല്‍ തരിയും
നഷ്ടപ്പെട്ടു നിള നിരാലംബയാകുന്നു
ഭരണകാലം കഴിഞ്ഞെന്‍റെ നാട്
വീണ്ടുമൊരു ചുംബനത്തിലൂടെ
ഒറ്റിക്കൊടുക്കപ്പെടുമ്പോള്‍
നീ രക്തം വിയര്‍ക്കുന്നുവെങ്കില്‍
എന്നില്‍ മുഖം കഴുകാം
നൂറ്റാണ്ടുകളായി ഞാനിവിടെ .......
കേദ്രോണ്‍
ആത്മനൊമ്പരങ്ങളുടെ മൂകസാക്ഷി
ഒറ്റിക്കൊടുപ്പിന്‍റെ മൌനസാക്ഷി
(കേദ്രോണ്‍ --ഈശോയെ ഒറ്റിക്കൊടുത്ത തോട്ടത്തി നടുത്തുള്ള അരുവി )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ