കാറ്റിനെത്ര ഭാഷകളറിയാം?
മേഘക്കൂട്ടങ്ങളുടെ ,മുളങ്കാടുകളുടെ
മരുഭൂമികളുടെ , മരുപ്പച്ചകളുടെ
കടലിന്‍റെ,കാട്ടാറിന്റെ
വെള്ളച്ചാട്ടങ്ങളുടെ , അങ്ങനെയങ്ങനെ ......
എത്ര ദേശങ്ങളുടെ കഥകളറിയാം?
പൊന്‍ മോതിരം വിഴുങ്ങിയ മീനിന്‍റെ,
പാദസരം തേടിപ്പോയ വാനമ്പാടിയുടെ
മാന്ത്രിക വിരലുള്ള രാജകുമാരന്റെ
പിന്നെയുമെത്രയോ ?........
എന്നും ഓരോ ദിക്കില്‍ നിന്നും
വീശി വരുന്ന കാറ്റ് പറയുന്നവ കേട്ട്
ഒരു ഭാഷ മാത്രമറിയാവുന്ന ഇല
മിഴികളടച്ചു തലയാട്ടുന്നു
ആദ്യം വന്നു വിളിക്കുന്ന
പരിചയമേയില്ലാത്ത കാറ്റിനൊപ്പം
പെയ്തു പോകുന്ന മേഘമുഖങ്ങളെന്നില്‍
അത്ഭുതം വിതയ്ക്കുന്നു ,
അവരുടെ ഭാഷ പഠിക്കാന്‍ ,
കഥകള്‍ കേള്‍ക്കാന്‍ ഞാനും
മിണ്ടാത്തവരുടെ കാലത്തുനിന്നും
യാത്ര പോകുന്നു .....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ