പുല്ലുമേഞ്ഞോരാ
വീടിന്‍റെ ഇറയത്തു
ഇറ്റുവീഴും മഴതുള്ളികള്‍
പോലെയാണമ്മ തന്‍ കണ്ണുനീര്‍
കുഞ്ഞിളം കൈകളാലോപ്പവെ
കുട്ടിയുടുപ്പിന്‍റെ കാഴ്ചയില്‍
ഓടു മേയവേ
മഴനൂലു പോലെയായ്
തോരാതെ പെയ്യുന്നവ
പാവാടപ്രായത്തിന്‍ മിഴികളില്‍
ഷീറ്റിട്ടകാലത്തു
കൈത്തോടായണപൊട്ടി
നെഞ്ചകം നീറ്റുന്നോരോര്‍മയായ്
വീടും വളര്‍ന്നിന്നു
ഞാനും വളര്‍ന്നു
വേളിയായ്
വീടിന്നു വാര്‍ക്കയായി
ആരുമേ കേള്‍ക്കാതെ
കാണാതെ ഇനിയമ്മ
പിന്നാമ്പുറത്തൊരു പുഴയാവുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ