സ്വര്‍ണക്കണ്ണുള്ള ജീവിത പക്ഷി
വെള്ളിച്ചിറകുകള്‍ വീശി
ഉദയത്തില്‍ നിന്നും
അസ്തമയത്തിലേക്ക് ....
വാക്കുകളുടെ ആവര്‍ത്തനം
വിരസമാകുന്നില്ല അവയെല്ലാം
ചിറകടി ശബ്ദം പോലെ
അലിഞ്ഞുപോകുകയാണ് ...
ജീവിതചക്രം യാന്ത്രിക മാകുമ്പോള്‍
നിശ്ചല മാവും മുന്‍പേ
മുഖത്തുപതിച്ച .ചാറ്റല്‍
മഴ പോലെ നിങ്ങള്‍
എന്‍റെ സൌഹൃദങ്ങള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ