ഭൂഗോളത്തിന്റെ ഇരുണ്ട
പകുതിയില്‍
അടച്ചിട്ട മുറിയിലിരുന്ന്
കണ്ണുകള്‍ തുറന്നു വച്ച്
അവളുറങ്ങുകയല്ല...!!
ഹൃദയഭിത്തിയില്‍
ചിത്രങ്ങള്‍ കോറിയിട്ട്...
രക്തധമനികളില്‍ നിന്നുമവയ്ക്ക്
നിറം പകര്‍ന്ന്‍..
ചുടുനിശ്വാസങ്ങളില്‍ നിന്ന്
ജീവന്‍ കൊടുക്കുകയാണ് ..
അവള്‍ക്കു തുമ്പിയുടെ
ലാഘവമേയുള്ളൂ..
കല്ലെടുക്കുമ്പോള്‍
പറക്കാനാവാതെ
പിടയ്ക്കുന്നതാണ്
നമുക്കാരവമായി
തോന്നിപ്പിക്കുന്നത് ..
അവള്‍ക്കൊരു ഭാഷയെയുള്ളൂ ..
ഏഴു കടലുകളെ
കൈരേഖയിലോതുക്കി
ഒരു മുദ്രയില്‍ കാര്യങ്ങളെ
അവതരിപ്പിക്കുന്നത് ..
പറഞ്ഞു തുടങ്ങും മുന്‍പ്
മൗനം കാര്യങ്ങളുടെ
കൊടുമുടിയില്‍ എത്തി നില്‍ക്കും ..
നമ്മിലവളപ്പോള്‍
തീവണ്ടിയിരമ്പമായ് വിറയ്ക്കും
പ്രഭാതത്തില്‍ ഭിത്തി മുറിച്ചു കടന്നു
അവള്‍ സഞ്ചാരിയാകുമെന്നു
നമുക്കെല്ലാമറിയാം
ആരും അതെക്കുറിച്ച്
ഒരിക്കലും പറയില്ല എന്നേയുള്ളൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ