2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

വന്യതസന്ധ്യ കഴിഞ്ഞ നേരത്ത്
പാതി തുറന്ന ജാലകത്തിലൂടെ 
തണുത്ത കാറ്റിനും
ചാറ്റല്‍ മഴയ്ക്കുമൊപ്പം
അവളെന്നെ വിളിച്ചു....
വന്യത എന്ന വാക്ക്!!!!

തീരെ ആഭിമുഖ്യം
പുലര്‍ത്താതെ പോയിട്ടും
എന്നോട് വാചാലയവാന്‍
അവള്‍ക്കെങ്ങനെ കഴിയുന്നു ?

കൊമ്പുകളും ദംഷ്ട്രകളുമില്ലാതെ
വന്യത ഓര്‍മപ്പെടുത്തുന്നു !!!
അവള്‍ക്കൊരായിരം അര്‍ത്ഥങ്ങള്‍ !!!

തീക്ഷണത,സൂക്ഷ്മത ,നിശബ്ദത
ഗതി തെറ്റാത്ത സഞ്ചാരങ്ങള്‍ ,
കൃത്യമായ ചലനങ്ങള്‍
അടുക്കും ചിട്ടയുമുള്ള
ഒച്ചപ്പാടുകള്‍ .....!!!!!
വാചാലമാകുന്ന മൌനങ്ങള്‍ ..

വന്യതയിലേക്കൊരു ഉള്‍വിളി
സൂക്ഷിക്കുന്നു ഞാന്‍ !!!!
ജീവന്‍റെ കൂടുതുറന്നു കാട്ടിലേക്ക് ......
വന്യത എന്ന വാക്കിനൊപ്പം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ