തമ്മില്‍
തിരിച്ചറിയാന്‍
കഴിയാത്ത വിധം
ഇടകലര്‍ത്തി
സ്വപ്നങ്ങളെ
യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയിലേക്ക്
കയറഴിച്ചു
മേയാന്‍ വിടണം
വഴി തിരഞ്ഞു
പിന്‍ വാങ്ങും മുന്‍പേ
പറയാതെ പോരണം
മൌനത്തിന്‍റെ മൂടുപടത്തിലേക്ക്
യാഥാര്‍ത്ഥ്യങ്ങള്‍ മരിക്കുകയോ
സ്വപ്നങ്ങള്‍ ജീവിക്കുകയോ
തമ്മിലിടഞ്ഞു ദിശ മാറി അകന്നു പോവുകയോ
ചെയ്യുന്നത് മാറി നിന്ന് കാണാമല്ലോ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ