2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

നമ്മള്‍

സന്ധ്യാംബരം ചാഞ്ഞ ചില്ലകള്‍ 
പേറുന്ന ഭ്രാന്തന്‍ വൃക്ഷങ്ങള്‍ നമ്മള്‍ 
നിശ തന്‍ നിറ നേത്രങ്ങളില്‍ നിന്നു

പൊഴിയുന്ന നൊമ്പര ത്തുള്ളികള്‍ നമ്മള്‍ 
പട്ടട വിഴുങ്ങുന്ന പഴഞ്ചേലയില്‍ 
തുന്നിയ പട്ടുനൂല്‍ പുഷ്പങ്ങള്‍ നമ്മള്‍ 

നിന്നെ വരയ്ക്കാന്‍ നിറങ്ങളില്ല .
രേഖപ്പെടുത്തുവാന്‍ വാക്കുമില്ല ..
ഞാനെന്ന, നീയാണ് നമ്മള്‍ 
നേര്‍ത്ത നിലാവിന്‍റെ നെഞ്ചിലെ 
നീല ശിഖരങ്ങളല്ലേ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ