2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

കല്‍ക്കോവില്‍


ചിത്രഗുപ്തന്‍റെചിതലരിക്കാത്ത 
ഗ്രന്ഥത്തില്‍ അവസാനമായെന്റെ
പേരിങ്ങനെ ''കല്‍ക്കോവില്‍''
അനുബന്ധം ..നിറമറിയാത്തത് ..
ഒറ്റക്കല്ലില്‍ തീര്‍ന്നത് ..

ശിശിരം മഞ്ഞയിലകള്‍ കൊണ്ടും
വസന്തം വര്ണപ്പൂക്കള്‍ കൊണ്ടും
മൂടിയിട്ടതിനാലാവാം
വിവരണമങ്ങനെയായത്‌ ....

കല്ലാണെങ്കിലും കോവിലാണ്
പാദുകങ്ങള്‍ അഴിച്ചു വച്ച്
അകത്തേക്ക് വരാന്‍
നിനക്കനുവാദമുണ്ട് ....

വിയര്‍പ്പണിഞ്ഞ നിന്‍റെ
പാദസ്പര്‍ശങ്ങളില്‍ ....
നെടുവീര്‍പ്പുകളുടെ
താപ സ്ഫുലിംഗങ്ങളില്‍
എന്നിലെ വിശുദ്ധി പൂര്‍ണമാവുന്നുണ്ട്

നിന്നിലെ കാവിനിറത്തെ
ഞാന്‍ പ്രണയിച്ചു തുടങ്ങിയപ്പോഴേക്കും
പച്ചയും ചുവപ്പും ഇടകലര്‍ന്ന
കുപ്പിവളകളിലെ നിറങ്ങള്‍
സന്യസിച്ചു തുടങ്ങിയിരിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ