മലയിറങ്ങി തല കുനിച്ചൊരു
കാറ്റ് തനിച്ചു വരുന്നുണ്ട് ..
അതി വിനയത്തോടെ ...
തീര്ഥാടനം പോയതാണെന്ന്
ചെമ്മേ യിളകിയ ആലില പ്പെണ്ണി-
നോടുതക്കത്തില്‍ ചൊല്ലുന്ന
കഥകള്‍ കേട്ടു ഞാന്‍
ഉയരത്തില്‍ പറക്കുന്ന പക്ഷികള്‍
പണ്ടെങ്ങോ ചിറകൊടിഞ്ഞവരാത്രേ ..
ഉറക്കെ മൊഴിയുന്നവര്‍ കേള്‍ക്കാന്‍
ആരുമില്ലാത്തവര്‍ ആണേ
ചെറു കാര്യങ്ങളില്‍ പൊട്ടിചിരിപ്പവര്‍
കണ്ണീരുപ്പിന്നാഴം കടന്നവരത്രേ
പെട്ടെന്നു പിണങ്ങുവോരെന്നും
നഷ്ടങ്ങളെ ഭയപ്പെടുന്നത്രേ
തെല്ലും തലക്കനം കാട്ടാതെ
വാഴുവോര്‍ മൃതിയെ കടന്നെന്നു മോര്‍ക്ക
വല്ലതെയിണങ്ങി പറ്റിച്ചേരുന്നവര്‍
യാത്രയായേക്കാം മടക്കമില്ലാത്ത വഴിയേ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ