കണ്ണിമയ്ക്കുന്ന നേരം
ജനലഴികള്‍ക്കിടയിലെ ദൂരം
അത്രയേ വേണ്ടൂ
കാഴ്ചകളിലമരാന്‍...
മഞ്ഞുകാലം
തണുത്തു വിറച്ചു
പുല്‍പ്പുറങ്ങളില്‍
മെത്ത വിരിയ്ക്കും ..!!
മഴക്കാറു
നനഞ്ഞൊലിച്ചോടി വന്ന്
കിതച്ചു നിന്ന്
ഉടുപ്പുമാറ്റും ... !!
വേയിലൊ....
കല്ലുരുക്കി
കനല്‍ക്കറ്റകള്‍
കൊയ്തുമെതിക്കും ..!!
ഇലകള്‍ നിറം വച്ച്
പൂക്കളെ തോല്‍പ്പിച്ച്..
പൂവാകകള്‍
കുലുങ്ങിച്ചിരിച്ച്......
എങ്കിലുമെപ്പൊഴോ ..
കണ്ണു തെറ്റുമ്പോള്‍ ...
ഋതുക്കളറിയാതെ ....
കാലമോര്‍ക്കാതെ...
ഭൂമിയൊരുവേളയതിവേഗം..
അര്‍ത്ഥശൂന്യമായൊന്നു ചുറ്റും ..!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ