സന്ധ്യയാകുമ്പോള്‍
രാത്രിക്കു ഭയമാണ് ..
ഗ്രാമീണ വഴികളിലോ
നഗര പ്രാന്തങ്ങളിലോ
നിശബ്ദമായി കടന്നുപോകുമ്പോള്‍
നിലവിളികള്‍ കേട്ടാലോ ?
ആകാത്ത കാഴ്ചകള്‍
കണ്മുമ്പില്‍ വന്നു പെട്ടാലോ ?
പുലരികള്‍ പേടിച്ചാണ്
മിഴികള്‍ തുറക്കുന്നത് ..
നിണമണിഞ്ഞ കൊഴിഞ്ഞ പൂക്കള്‍
വഴിവക്കില്‍ ഉണ്ടാകുമോ ?
കാറ്റിപ്പോള്‍ കാനനം വിട്ടു
പോരാറില്ല ,ചെമ്പകപ്പൂക്കള്‍
ചില്ലകളില്‍ നിന്നും ഉതിരുമ്പോഴും
ചിരിക്കാറില്ല , കരയാറുമില്ല
പൂക്കാലം ഭയത്തോടെ വിതുമ്പുന്നു
സുഗന്ധം പരത്താതെ മടങ്ങുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ