നമുക്കായൊരു
കൊച്ചു വീടുവേണം
ഘടികാര സൂചികളില്ലാത്തത്
തമ്മില്‍ മിഴികളില്‍
നോക്കിയിരിക്കവെ
നാഴിക മണികള്‍ മുഴങ്ങരുത്
കാലത്തില്‍ ചക്രം ചലിക്കരുത്
ചിന്തകള്‍ക്കൊന്നായി
ചാരിയിരിക്കുവാന്‍
ഉമ്മറക്കോണിലായൊരു കസേര
തമ്മിലെന്നെങ്കിലും
മൌനം പടരുമ്പോള്‍
ചുമരുകള്‍ തന്‍ നിഴല്‍ നീളരുത്
ഒരു മുറിയില്‍ തീരണം ചിത്രവീട്
പാട്ടിനു കൂട്ടായി പെട്ടി വേണ്ട
പതിയെ മൂളാനൊരു
കുയിലു മാത്രം
നക്ഷത്രക്കണ്ണുകളില്‍
കഥകള്‍ ചികയാനായ്
വെന്മേഘമഴിയിട്ടൊരു ജാലകവും
അക്ഷരങ്ങള്‍ ചിതറാനും
പുസ്തകമായ് വിരിയാനും
തണുപ്പാര്‍ന്ന
തിണ്ണയിലൊരു പായ വേണം
എനിക്കായൊരു കടല്‍
നിന്റെയുള്ളില്‍ വേണം
ആ കടലില്‍
തിരയെന്റെ കണ്ണില്‍ വേണം
മുറ്റത്തായ് തുളസിയും
മുടിയോതുക്കാന്‍ കാറ്റും
മനസിലിണപ്രാക്കളുടെ കുറുകലും വേണം
ഇനി വരും ജന്മം നിനക്കായി
നോല്‍ക്കുവാന്‍
നോവിനാല്‍ തീര്‍ത്ത
മൂന്ന്‍പടികള്‍ വേണം
മരണവും പിന്നെയൊരു ജന നവും
കര്‍മ്മത്തിലിഴചെരും
ജന്മത്തില്‍ സാഫല്യവും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ