ഒരു മര്‍മ്മരം പോലുമറിഞ്ഞിരുന്നില്ല ഞാന്‍ ..
പൂക്കളുതിര്‍ന്ന വസന്തകാലത്തിലും
ഒരു വേള പോള്ളിപ്പിടഞ്ഞിരുന്നില്ല ഞാന്‍
കാലമെന്‍ കൈകളില്‍ കനല്‍ കോരി വച്ച നാള്‍
കാറ്റെന്നെ ഗാഡം പുണര്‍ന്നിരുന്നില്ല
മഴയെന്നെ മൌനമായ് നനച്ചിരുന്നില്ല
വിതുമ്പാതെ നിദ്രയും , തുളുമ്പാതെ മിഴികളും
മയക്കത്തിലെക്കാണ്ടുപോയിരുന്നില്ല
മഷിത്തണ്ടുകള്‍ പ്രണയം പറഞ്ഞിരുന്നില്ല
മനസുനിറഞ്ഞു കവിഞ്ഞിരുന്നില്ല
കരയാതൊരിക്കലും ചിരിച്ചിരുന്നില്ല
കാല്‍ ചിലങ്കകള്‍ താളം തിരിച്ചറിഞ്ഞില്ല
നിശകളില്‍ സ്വപ്നം വിരുന്നു വന്നില്ല
മനസ്സില്‍ മരണം മരിച്ചിരുന്നില്ല
അത്ര മേല്‍ പുണ്യമായ് നീ പെയ്ത നാള്‍ വരെ
എന്നിലെ എന്നെ ഞാന്‍ തിരിച്ചറിഞ്ഞില്ല
ആത്മാവില്‍ ഞാന്‍ കേള്‍ക്കും വിളിയിലെക്കേകയായ്
വിശുദ്ധമാം യാത്രകള്‍ പോയിരുന്നില്ല
മഞ്ഞില്‍ കുളിക്കുന്ന ചെമ്പനീര്‍ പൂക്കളെ
മൃദുവായ് തലോടി മുകര്‍ന്നിരുന്നില്ല
അത്രമേല്‍ പുണ്യമായ് നീ പെയ്ത നാള്‍ വരെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ