പ്രഭാത നക്ഷത്രമേ,
നിനക്കെന്‍റെ നന്ദി ,
നീ കാലത്തിന്‍റെ കൈയില്‍
കൊടുത്തയച്ചതാക്കോല്‍ക്കൂട്ടം കിട്ടി ..
ജീവിതാഗ്നിപര്‍വ്വതം പുകയവേ
സ്വപ്നങ്ങളെ പൂട്ടിതാക്കോല്‍ക്കൂട്ടം
ഇരുട്ടിന്‍റെ താഴ്വരകളിലേക്ക്
ഞാനെന്നോ വലിച്ചെറിഞ്ഞിരുന്നു!!!
മൌനത്തിന്‍റെ മൊഴിയില്‍ നിന്നും
തിരിനാളവും കൈപ്പറ്റി.
ചിന്തയുടെ പുകച്ചുരുളുകളാല്‍
കണ്ണുകള്‍മുറിഞ്ഞപ്പോള്‍ മിഴിനാളമൊരു
മെഴുകുതിരിക്കു കൈമാറിയിരുന്നു!!!
എനിക്കായി മാത്രമുദിച്ച സൂര്യനില്‍നിന്നും
അഗ്നിയും സ്വീകരിച്ചു .
താരാട്ടിന്‍റെ ഈണങ്ങള്‍ മറന്നുപോവാതിരിക്കാന്‍
അഗ്നി ഞാന്‍ അടുപ്പിനു കൊടുത്തിരുന്നു .!!!
തീര്‍ഥാടനം കഴിഞ്ഞു മടങ്ങിയ
ദേശാടനപക്ഷിയുടെ
അവസാന തൂവലുകളില്‍ നിന്നും
അക്ഷരങ്ങളും കൈക്കുമ്പിളില്‍ വീണുകിട്ടി .
മനസിന്റെ ആഴങ്ങളില്‍
അവ നാണയ തുട്ടുകള്‍ പോലെ
ഞാനുപേക്ഷിച്ചു കളഞ്ഞിരുന്നു .!!!!!
ആകയാല്‍,
എന്‍റെ പ്രിയ പ്രഭാതനക്ഷത്രമേ
നിനക്ക് വന്ദനം
ഹൃദയപൂര്‍വ്വം,
എന്‍റെ സന്ധ്യാവന്ദനം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ