ചുംബനം
ഒറ്റിക്കൊടുക്കലിന്റെഎളുപ്പവഴിയാണ് ;
അന്നും ,ഇന്നും
ക്രിസ്തുവിനെക്കാള്‍ പിന്‍ഗാമികളുണ്ട് ...
യൂദാസിന്!!!
ഇന്നും എണ്ണിത്തിട്ടപ്പെടുത്താനാവാതെ
കണക്കു പറഞ്ഞ വെള്ളി നാണയങ്ങള്‍
രക്ത പറമ്പില്‍ ചിതറി വീഴുന്നുണ്ട് !
നിന്‍റെ ചൂടുള്ള ചുംബനങ്ങള്‍
നാളെ ഒറ്റിക്കൊടുക്കലായി എണ്ണപ്പെട്ടാല്‍
ചോദിക്കാനാരുമില്ലാത്ത വെറും ചോരപ്പാടുകള്‍ മാത്രമാകും നീ ..
ചിരിക്കരുത് !!
കാരണം ,
സാക്ഷിയില്ലാത്ത രക്തമാണവന്റേത്!
പ്രത്യയശാസ്ത്രത്തിന്റെ മാത്രം രക്ത സാക്ഷി !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ