2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

പലായനം

മനുഷ്യരില്‍ നിന്ന് 
ദൈവങ്ങള്‍ പലായനം ചെയ്യുന്നു ..
പേറ്റുനോവാറും മുന്‍പേ !!!
ഈറ്റുനോവിന്റെ ഇല്ലങ്ങള്‍ വിട്ടു .....

ഒരാള്‍ കഴുതപ്പുറത്ത് ...
ഇനിയൊരാള്‍ സര്‍പ്പക്കുട ചൂടി ,,,
അധികാരത്തിന്റെ അതിരുകള്‍ കടന്ന്,....
നദിയുടെ അടിയൊഴുക്കുകള്‍ താണ്ടി !!!

കാത്തിരിക്കുക ,
മനുഷ്യരാവുക...
ഒരു പക്ഷെ .!!!
അവരുടെ യാത്ര നിങ്ങളില്‍ അവസാനിച്ചേക്കാം 
നിങ്ങളില്‍ നിന്നും ആരംഭിച്ചേക്കാം!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ