2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

കളിമണ്ണ്

വരൂ  ,
വെള്ളക്കുതിരകള്‍ മേയുന്ന 
പച്ച പുതച്ച പുല്‍ മേടുകള്‍ കടന്നു 
ഒരു യാത്ര പോകാം .
അനിവാര്യമാണത് ...
ആയാസകരവും,!! 

കുന്നുകളിറങ്ങി 
താഴ്വരയിലേക്കു  നോക്കൂ 
കളിമണ്ണ്‍ കുഴയ്ക്കപെടുന്നു ..

അയാള്‍ ,
കവിയല്ല ,
ശില്പിയല്ല 
ചിത്രകാരനുമല്ല.

 സൃഷ്ടികളില്‍ 
കൈവിരലടയാളം പോലും 
പതിയരുത് 
കരവിരുതിന്റെ  പോരായ്മയാണത്!!


നാളെയതെന്റെ ഊണുമേശയില്‍
ഒരു പിടി പൂക്കളെ 
പേറുന്നൊരു  പൂപ്പാത്രം  ...

അല്ലെങ്കില്‍ ദാഹജലം 
വഹിച്ചൊരു കൂജ !!
ഒരു പക്ഷെ  മുറ്റത്തൊരു കോണില്‍ 
അനവധി നിറങ്ങള്‍ വിരിയുന്ന
പൂച്ചെടിയുടെ  ഗര്‍ഭപാത്രം  !!

കരകൌശലത്തില്‍ 
സൌന്ദര്യം വിരിയുമ്പോഴും 
അയാളുടെ സ്വപ്നങ്ങളിപ്പൊഴും 
കളിമണ്ണ്‍  കുഴയ്ക്കുകയാണ് !!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ