ഞാനിറങ്ങിപ്പോകുന്ന വഴികളില്‍
വഴുക്കുന്ന കരിങ്കല്‍ പടവുകളുണ്ട്..
അവയില്‍ പായലുകള്‍
വടിവൊത്ത അക്ഷരങ്ങളില്‍
ജീവരേഖ കുറിച്ചിട്ടുമുണ്ട് .!
കുളം കലങ്ങിക്കിടപ്പാണ്,
ആഴങ്ങളിലസ്ഥികൂടങ്ങള്‍
കൈകോര്‍ത്തുപിടിച്ച് ചിരിക്കുന്നുണ്ട് ,
അരയാല്‍ ഇലകളാലെന്നെ
വിളിക്കുന്നു.
ഓരോ വേരുകളിലും
ഓരോ മന്ത്രമെഴുതിയ ഓലകളുണ്ട് .
ഉപ്പുചേര്‍ത്തുരുവിട്ടയെന്റെ
പ്രാര്‍ത്ഥനകള്‍
ദേവാ നിനക്കുള്ള രക്താഭിഷേകമത്രേ!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ