സുതാര്യമായ
ചിറകുകള്‍ വിരിച്ച്..
ചിന്തകള്‍ക്കു വിരാമമിട്ട്
മെല്ലെ പറന്നു പറന്ന്...!!
മഞ്ഞപ്പൂക്കള്‍ മെത്ത വിരിച്ച
താഴ്വരയിലേക്കു
ശാന്തസമുദ്രങ്ങള്‍ കടന്നു
ഞാനൊരിക്കല്‍ പോവും ..!!
പച്ചക്കിളികള്‍
പറയുന്ന കഥകളില്‍
നിങ്ങളുമുണ്ടാവും ...!!
മഴവില്ലില്‍ നിറങ്ങള്‍ക്കു പകരം
നിങ്ങളുടെ പേരാകും
ചേര്‍ത്തു വച്ചിട്ടുണ്ടാവുക ..!!
ഓരോ പൂവിതളിലും
ഓരോ പേരുണ്ടാവും ..!!
അതിശയിക്കണ്ട ..
കരളില്‍ കനല്‍ കുഴിച്ചിട്ടു
കണ്ണിലഗ്നി നിറച്ചു ...
കാലത്തിനു ചൂട് പകരുന്നവര്‍
എവിടെയും എഴുതപ്പെടാതെ പോകില്ല !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ