ആഘോഷങ്ങളുടെ നടുവിലാണ്
അവള്‍ തൂക്കിലേറ്റപ്പെട്ടത്!!!!
മരിച്ചെന്നുറപ്പു വരുത്താതെ
മറവിയുടെ മണ്ണില്‍ അടക്കം
ചെയ്തതതിലെയുള്ളൂ പ്രതിഷേധം ....
വിഷം കഴിക്കുന്നതെങ്ങിനെ ?????
ചിന്തകളില്‍ പോലും വിഷാംശമില്ലാത്തവള്‍!!!!!!!!!!!!!!!!!!,!!!!!!!!
ഈ ജീവിത ഭാരം താങ്ങാന്‍ കഴിവുള്ള
ഒരു മരക്കൊമ്പു കണ്ടെത്താനായിട്ടുമില്ല ...
അവളുടെ മനസിനേക്കാള്‍
ആഴമുള്ള,കിണറു കളുമില്ല
ഇപ്പോഴും ഏഴുനൂലുകള്‍ക്കൊപ്പം
ജീവിതവും കൂട്ടിപ്പിരിച്ച്,
അവള്‍കഴുത്തിലണിയുന്ന
താലിച്ചരടാണ് എന്റെയത്ഭുതം !!!!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ