നരച്ച മുടിയിഴകളെ
തഴുകുന്ന കാറ്റിനു
ഇപ്പോഴും കൌമാരം
പക്ഷിക്കൂട്ടിലേക്കു നീളുന്ന
കണ്ണുകളില്‍ ബാല്യകൌതുകം
വാകമരമിപ്പോഴും പൊഴിക്കുന്നു
സൌഹൃദ പൂക്കള്‍
മനസിലൊരൂഞ്ഞാല്‍
ഒറ്റയും പെട്ടയും ആടിത്തിമിര്‍ക്കുന്നു
തനിയെ നടക്കുമ്പോഴും
ആരവത്തില്‍ മുങ്ങുന്നു മൈതാനം
വെള്ളിക്കൊലുസിട്ടു ഓര്‍മകളുടെ
പടിയിറങ്ങി വരുന്നത്
അറുപതു വയസുള്ള
ഒരു പെണ്‍കുട്ടിയാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ