2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

നീയും ഞാനുംകാഴ്ചയിലോന്നാണ് നമ്മള്‍ ...
കരയറിയാതെ ദിശമാറിയോഴുകുന്ന
സമുദ്ര പ്രവാഹങ്ങള്‍ നമ്മള്‍
ശീതപ്രവാഹിനി ഞാന്‍ എന്നില്‍
കലരാത്തൊരുഷ്ണപ്രവാഹമായ് നീ

ആഴക്കടലിലിരുള്‍ച്ചുഴിയില്‍
ചിതാഭസ്മ ധൂളികള്‍
ബാഷ്പകണങ്ങളായ്
വര്‍ഷ മേഘങ്ങളായ്
ധരണിയെ പുല്കവേ
എന്‍ മിഴിക്കോണിലും
പെയ്തു തോരുന്നുണ്ട്
മഴമേഘക്കനവുകള്‍!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ