2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

നാം

കടലിലസ്തമിച്ച സൂര്യാ ....
ഉദിക്കാതെ പോയ ചന്ദ്രികയ്ക്ക് ..
ആത്മാവില്‍ കത്തിയ  തീയില്‍ നിന്ന്
കായതാപം  നല്‍കിയ നിന്നെയോര്‍ക്കുമ്പോള്‍
ഞാനത്ഭുതം  കൂറുകയാണ്...!!
നമുക്കിടയില്‍ നിന്നെത്ര വട്ടം
ചികഞ്ഞിട്ടുമൊരു  മഞ്ഞുകാലത്തെ
ഓര്‍ത്തെടുക്കാനില്ല !!
ഇലപോഴിയും കാലങ്ങളില്‍
ഒന്നിച്ചൊരു വഴിയോര
ഇരിപ്പിടത്തില്‍ മൌനമായ്
ചെര്‍ന്നിരിന്നിട്ടില്ല ..!!
ചായക്കോപ്പകള്‍ക്ക്  മുന്നില്‍
കണ്ണുകളില്‍ നോക്കിയിരുന്ന്
ഹൃദയത്തിലൂടെ നാമൊരിക്കലും
യാത്ര പോയിട്ടില്ല ...!!
എനിക്ക് വേണ്ടി  നീയോ ,
നിനക്കു വേണ്ടി ഞാനോ
ഒരു പൂവുപോലുമിറുത്തിട്ടില്ല ..!!
വരികളോ വാക്കുകളോ
ദൂതു പോയ
ഹംസങ്ങളായില്ല...!!
ഇല്ല  നമുക്കിടയില്‍ ഒന്നുമില്ല ..
നാമല്ലാതെ ..!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ