ശബ്ദങ്ങളകലെ നിന്നുവരും
നമ്മില്‍ സ്വരങ്ങളായി പൂവിടും ...!!
ഏറിയും കുറഞ്ഞും
കരളില്‍ ചിലതൊക്കെ കോറിയിടും!!
ഒരു നിമിഷം ...
നിന്‍റെ ശബ്ദവിനിമയ രേഖയിലൂടെ
ഞാനെന്ന രാപ്പാടി ഈണം മൂളുന്നു ..
ചിലമ്പിച്ച അവയുടെ ഇടര്‍ച്ചകളില്‍
ഞാനോരമ്മയാകുന്നു ...!!
നിന്റെ പാട്ടുകളില്‍
എന്നിലൊരു കൂട്ടുകാരിയുണരുന്നു..!!
നീയുറയുന്ന മൗനത്തിലോ ..
എന്നിലോഴുകുന്നു സ്വരവീചികള്‍
കവിതയെന്ന കടലിലെ
നിലയ്ക്കാത്ത ഓളങ്ങള്‍ പോലെ ..!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ