ഞാനൊരു മഴയായിരുന്നു ;
ജനലഴികളിലൂടെ പുറത്തേക്കു നീണ്ട
കുപ്പിവളകളണിഞ്ഞ കൈകളില്‍
തട്ടിചിതറി ....
തെരുവോരത്ത് പനിച്ചു
തുള്ളിയ പിഞ്ചുശരീരത്തില്‍
തൊട്ടയുടനെയാണ്
ബാഷ്പീകൃതയായത് !!
വെറുമൊരു പൂവായിരുന്നു ;
ഓണക്കാലത്തിന്‍റെ
അത്തപ്പൂക്കളം...!!
ധീരജവാന്റെ
ഫോട്ടോ പതിച്ച
വാഹനത്തിനു മുകളില്‍
പുഷ്പ ചക്രമായിരുന്നാണ്
വാടിപ്പോയത് ...!!
ഒരു കീറിലയായിരുന്നു ;
വിഭവ സമൃദ്ധമായൊരു
ഊണിനോപ്പം മേശമേല്‍ വിരിഞ്ഞത്....
പൊള്ളിപ്പിടയുന്ന
ആത്മാവിനെ പൊതിഞ്ഞ
പായയായപ്പോഴാണ് കമിഴ്ന്നു പോയത് ..!!
ഒരു മിഴിയില്‍ കണ്ണീര്‍ നിറച്ച്
മറു കണ്ണില്‍ പുഞ്ചിരി തൂവിയ പ്പോഴാണ് ...
ഭൂമിയുടെ അമ്മയായത് !!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ