2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

ഓര്‍മ്മക്കുറിപ്പ്‌

കവി ,
കരിഞ്ഞ പക്ഷി ,
പട്ടുപോയ വൃക്ഷം ..
അക്കരയ്ക്കു തുഴഞ്ഞു പോയ 
തോണി കാത്തിക്കരെയോറ്റയായ് 
നില്‍ക്കുന്നവന്റെ കണ്ണിലെ 
കാന്തികപ്പച്ച !!!


രാത്രിമഴ തുറന്ന
ജാലകത്തിന്‍റെയകവെട്ടം !!
ഇരുട്ടിലൂടകന്നു പോകുന്ന  
നിലാവിന്‍റെ  കാലൊച്ച ..!!

വ്യാകരണമേശാത്ത  വാഗ്മി !!
ഏകാന്തത മൂടിയ വാല്മീകി !!
മണ്ണില്‍ കടഞ്ഞ വീടിനെ 
പറിച്ചുള്ളില്‍ ചാര്‍ത്തിയ സഞ്ചാരി !!

നീ .....
ഹിമവാന്റെ നെഞ്ചിലെ പൊരി !!
നാട്ടുവഴിയിലെ പൊടി !!
ഊട്ടുപുരയിലെയുപ്പ് !!!
വീട്ടിലേക്കുള്ള വഴി .....
എന്‍റെ വീട്ടിലേക്കുള്ള വഴി !!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ