നീ വന്നില്ല ...
ഉച്ചവെയില്‍ മാഞ്ഞു ...
മഴ മൗനമായ് പെയ്യുന്നു ...
നനയാതെ ഞാന്‍ ...!!
നീയും പറഞ്ഞില്ല ...
വരുമെന്ന് .....
കാല്‍ പന്തുകളിക്കുന്ന
കുട്ടികളുടെ ആരവം ....
അതിലലിയാതെ ഞാന്‍ ..!!
വരണമെന്ന്
ഞാനും പറഞ്ഞില്ല ....
ചാരി നിന്ന പൂമരം പൊഴിയുന്നു ..
ദീര്‍ഘനിശ്വാസം പോലെ ..!!
നമ്മുടെ മൗനത്തിനിപ്പോള്‍
പുതുമണ്ണിന്റെ ഗന്ധം ...!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ