2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

ഞാനൊരു കഥ പറയാം

കഥ കേള്‍ക്കും മുമ്പ്
മുറ്റത്തേയ്ക്കിറങ്ങുക..
കാറ്റിനാണു കഥയുടെ കടിഞ്ഞാണ്‍ ..

ഭൂമിയിലേക്കുറ്റുനോക്കുക ..
മണ്ണില്‍ നിന്നതിന്റെ
വിത്തുകള്‍ മുളച്ചു വരുന്നു ..!

ഇനിയൊരു  മഴ വേണം
കഥാവിത്തുകള്‍  വാടരുതല്ലോ..!!

സുഹൃത്തേ  ,
മേല്‍ക്കൂര  മറക്കൂ ..!!
കഥയില്‍ വിരിയുന്ന
പൂവുകളില്‍ മഞ്ഞു തുള്ളികള്‍ 
മയങ്ങിയിരിക്കുന്നത്  നമുക്ക്  കാണണ്ടേ ?..!!

ശ്രദ്ധിച്ച്, ആ  വെയിലിനെ  വിളിക്കൂ
കഥയ്ക്ക്‌  തെളിമ വേണ്ടേ ??

ഇനി  നിന്‍റെ കണ്ണുകള്‍  തുറക്കുക
അതിലൂടെയാണെന്‍റെ വഴി ...!!
അടഞ്ഞ കണ്ണുകളിലൂടെയകത്തെക്ക് പോകൂ ...!!
പുറപ്പെട്ടു വരുന്ന രണ്ടു  ചാലുകള്‍ക്കൊപ്പം
ആരും പറയാത്തൊരു  കഥയിപ്പോള്‍  നിങ്ങള്‍ കേള്‍ക്കുന്നു ..!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ