നാമിപ്പോള്‍ കണ്ണുകള്‍
തുറന്നു വച്ചിരിക്കുന്നു
ഒന്നും കാണുന്നേയില്ല
അപ്പോളങ്ങനെയല്ല ...
കണ്ണുകളടയും
നാമെല്ലാം കാണും
സുവ്യക്തമായി !!!
ഒരു ചുവരിനപ്പുറം
കാതുകള്‍ക്ക് ദൂരമില്ല ;
അന്ന് കാതങ്ങള്‍ കടന്നു
നമുക്കാവശ്യമുള്ള
സ്വരങ്ങള്‍ വന്നെത്തും !!!
നെറ്റിമേലര്‍പ്പിച്ച
ചുംബനങ്ങള്‍
അവസാനമല്ല ;
കണ്‍ തടങ്ങളോ
അധര പുടങ്ങളോ
ചുട്ടുപൊള്ളിക്കാന്‍
ഇനിയൊരനുവാദമാവശ്യമില്ല .
മഞ്ഞിനെ പുണരാന്‍
കൈയുറകളോ
തീയില്‍ ചവിട്ടാന്‍
പാദരക്ഷകളോ
വേണ്ടിവരില്ല ..!!
അകത്തേക്കിരിക്കാമെന്നാരും
പറയില്ല ;
നാം അകത്തും പുറത്തുമുണ്ടെന്ന്
അവരറിയില്ല,..!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ