2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

വായന

അറിയാത്ത ഭാഷയെ 
അല്പാല്പമായി 
രുചിക്കണം..!!

നിബിഡവനം
എന്നെഴുതിയ
ആംഗലേയ വാക്കിനെ
മാതൃഭാഷയിലാക്കുമ്പോള്‍
കുറ്റിക്കാട്ടില്‍ നിര്‍ത്തണം !! 


മൂളിപ്പറക്കുന്ന 
തെനീച്ചപോലെയോ ;
ഇറ്റിച്ചാലിനിക്കുന്ന 
കാട്ടുതേന്‍ തുള്ളിയായോ  !!
വാക്കുകളെ വളച്ചൊടിക്കണം 

അമ്മയുടെ കൈവിടുവച്ചകന്നു
പോകുന്ന  കുഞ്ഞിനെപ്പോലെ 
കഥാകൃത്തിന്റെ ആശയങ്ങളെ 
മറന്നലയണം...!!

ഒടുവില്‍  ലക്ഷ്യത്തിലെത്തി നിന്ന്
അറിഞ്ഞോ അറിയാതെയോ 
ഒഴുകിയ വഴികളെ 
മനസിരുത്തി  വായിക്കണം !!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ